മനാമ: പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവ് കെ.ജി ബാബുരാജനെ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി നേതാക്കൾ സന്ദർശിച്ചു അഭിനന്ദനം അറിയിച്ചു.

ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ ഏറെ സ്വീകാര്യനും ജീവകാരുണ്യ പ്രവർത്തന രംഗത്ത്‌ തുല്ല്യതയില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ശ്രീ ബാബുരാജിന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ലഭിച്ചത് ഏറെ സന്തോഷകരമാണ് എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ്‌ ജവാദ് പാഷ പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി യുസുഫ് അലി, വൈസ് പ്രസിഡന്റ്‌ റഷീദ് സായെദ്, സെൻട്രൽ കമ്മറ്റി അംഗം ഇർഫാൻ എന്നിവർ സന്നിഹതരായിരുന്നു.