മനാമ: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പി യുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ദീർഘകാലം രാജ്യസഭാ അംഗവും ലോക്സഭാ അംഗവുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക് തീരാ നഷ്ടമാണ്. വളരെ സൗമ്യനും ശാന്തസ്വഭാവക്കാരനുമായിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകൾ പാർട്ടിയെ പല പ്രതിസന്ധി ഘട്ടങ്ങളിലും സഹായിച്ചിട്ടുണ്ട്. പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ഒ.ഐ.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത്‌ അറിയിച്ചു.

കോൺഗ്രസ്‌ ട്രഷറർ ആയിരുന്ന അഹമ്മദ് പട്ടേൽ മൂന്ന് തവണ ലോകസഭ അംഗമായും, അഞ്ച് തവണ രാജ്യസഭാ അംഗമായും പ്രവർത്തിച്ച അഹമ്മദ് പട്ടേൽ ദീർഘ കാലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിൽ പത്തു വർഷം കേന്ദ്രത്തിൽ ഭരണം നടത്തിയ യൂ പി എ ഗവണ്മെന്റിന്റെ കാലത്ത് പാർട്ടിയുടെ നിർണ്ണായക അധികാര കേന്ദ്രമായി പ്രവർത്തിച്ച അഹമ്മദ് പട്ടേൽ ഘടകകക്ഷികളുമായി പാർട്ടിയുടെ ഏകോപനം നടത്തുവാനും, തീരുമാനങ്ങൾ അംഗീകരിപ്പിച്ചു കൊണ്ട് ഒറ്റകെട്ടായി എല്ലാവരെയും മുന്നോട്ട് കൊണ്ട്പോകുവാൻ അസാമാന്യ പാടവം കാണിച്ച നേതാവ് ആയിരുന്നു അഹമ്മദ് പട്ടേൽ എന്ന് സെക്രട്ടറി ബിജേഷ് ബാലൻ, ട്രഷറർ അനീഷ് ജോസഫ്, മാറ്റ് ഭാരവാഹികളും പത്ര കുറിപ്പിലൂടെ അറിയിച്ചു.