മനാമ: ലീഡർ കെ. കരുണാകാരന്റെ ഓർമ്മദിനത്തിൽ ‘ലീഡർ കെ കരുണാകരൻ സ്റ്റഡി സെന്റർ ബഹ്റൈൻ ചാപ്റ്റർ’ മനാമയിലെ കെ സിറ്റി ഹാളിൽ ലീഡർ സ്റ്റഡി സെന്റർ മിഡിലീസ്റ്റ് കോഡിനേറ്റർ ബഷീർ അമ്പലായിയുടെ അദ്ധ്യക്ഷതയിൽ കോവിഡ് നിയമങ്ങൾക്കനുസരിച്ച് നടന്ന ചടങ്ങിൽ പുഷ്പാർച്ചനയോടെ ലീഡർ സ്മരണാജ്ഞലി സമ്മേളനവും കൂട്ടമത പ്രാർത്ഥനയും നടന്നു.ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലകൾക്ക് ഭക്ഷണവും വസ്ത്ര വിതരണവും നടന്നു.മുൻ ഇന്ത്യൻ സ്ക്കൂൾ ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ അബ്രഹാം ജോൺ ഉൽഘാടനം ചെയ്തു.
സത്യൻ പേരാമ്പ്ര, കെ അബ്ദുൽ ലെത്തീഫ്, മണിക്കുട്ടൻ ശ്രീജ ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി.മുജീബ്, അൻവർ കണ്ണൂർ, സാദാത്ത് കരിപ്പാകുളം, സക്കീബ്, അരുൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.