മനാമ: സഭയിലെ ഭൂരിപക്ഷം വെച്ചുകൊണ്ട് അവിശ്വാസത്തെ മറികടന്ന മുഖ്യമന്ത്രി ഒരു പരാജയമാണ്. കേരളത്തിലെ ജനങ്ങളുടെ മുന്നിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ നേതൃത്വം അഭിപ്രായപ്പെട്ടു. പ്രതിപക്ഷം അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി ഉന്നയിക്കുമ്പോൾ അതുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് ജനങളുടെ കണ്ണിൽ പൊടി ഇടുകയാണ് ചെയ്തത്.അഴിമതിയുടെ കൂത്തരങ്ങായ സർക്കാരിനെ ജനങ്ങളുടെ മുന്നിൽ തുറന്ന് കാണിച്ച പ്രതിപക്ഷം അഭിനന്ദനം അർഹിക്കുന്നു. അതിനുള്ള മറുപടി പ്രസംഗം നടത്തിയ മുഖ്യമന്ത്രി പ്രസംഗത്തിന്റെ ദൈർഖ്യത്തിൽ മുൻ മുഖ്യമന്ത്രിമാരെ മറികടന്നു എന്ന് പറയുന്നു,അതിൽ മാത്രമല്ല അഴിമതിയിലും കള്ളക്കടത്ത് നടത്തുന്നതിലും മുൻ സർക്കാരുകളെ മറി കടന്ന് മുന്നോട്ട് പോകുകയാണ് എൽ.ഡി.എഫ് സർക്കാർ. കോവിഡ് കാലത്ത് പരസ്യമായി മൈക്ക് കെട്ടി പ്രസംഗിക്കുക ബുദ്ധിമുട്ടാണ് അതിനുള്ള ഒരു മാർഗ്ഗമാക്കി ഇന്നലെ പ്രതിപക്ഷം നിയമസഭയെ മാറ്റി എന്ന് ഐ.വൈ.സി.സി ഭാരവാഹികൾ ആരോപിച്ചു. ജനങ്ങളുടെ മുന്നിൽ വിശ്വാസം നഷ്ടപ്പെട്ട പിണറായി വിജയൻ യഥാർഥ കമ്മ്യുണിസ്റ്റ് ആണെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്നും
ഐ.വൈ.സി.സി ഭാരവാഹികളായ അനസ് റഹീം, സന്തോഷ് സാനി, നിധീഷ് ചന്ദ്രൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.