മനാമ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സീറോമലബാർ സോസൈറ്റി റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. രാഷ്ട്രീയവും, മൂലധന ശക്തികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നമ്മുടെ ജനാധിപത്യത്തിന് ദോഷകരമായ പ്രവണതകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്വാഗതപ്രസംഗത്തിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീ. സജു സ്റ്റീഫൻ പറഞ്ഞു.ജനാധിപത്യത്തെയും, ജനാധികാരത്തെയും നമ്മുടെ നാട്ടിൽ ധന – മാധ്യമ – ജാതി-മത, ശക്തികൾ ചേർന്ന് ദുർബലപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് സീറോ മലബാർ സൊസൈറ്റിയുടെ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ പറഞ്ഞു. ജോയിന്റ് സെക്രട്ടറി ജോജി വർക്കി അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

ജനാഭിലാഷംത്തിൻറെ പതാകയായി ത്രിവർണ്ണ പതാക മാറുവാൻ വേണ്ടി ഓരോരുത്തരും പ്രയത്നിക്കണമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുൻ പ്രസിഡണ്ടും കോർ ഗ്രൂപ്പ് ചെയർമാനുമായ ശ്രീ. പോൾ ഉർവത്ത് പറഞ്ഞു.

ജീവനെ ആദരിക്കുന്നതിനും വൈവിധ്യത്തെ സ്വീകരിക്കുന്നതിലും അധിഷ്ഠിതമായ ഗാന്ധിയൻ ആത്മാവിനെയാണ് ഇന്ന് നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് മുൻ പ്രസിഡണ്ട് ശ്രീ. ജേക്കബ് വാഴപ്പിള്ളി പറഞ്ഞു. അധികാര രാഷ്ട്രീയം മൂല്യാധിഷ്ഠിതമായെങ്കിൽ മാത്രമേ രാജ്യത്തെ ജനാധിപത്യവും അതുവഴി സാധാരണക്കാരുടെ ജീവിത നിലവാരവും മെച്ചപ്പെടുകയുളളൂ എന്ന് ചടങ്ങിൽ സംസാരിച്ച മുൻ പ്രസിഡണ്ട് ശ്രീ.ഫ്രാൻസിസ് കൈതാരത്തും പറഞ്ഞു.

മുൻജനറൽ സെക്രട്ടറി ശ്രീ ജയിംസ് മാത്യു,ഭാരവാഹികളായ റൂസോ, എന്നിവർ സംസാരിച്ചു. ശ്രീ. ജോയ് എലുവത്തിങ്കൽ നന്ദിയും പറഞ്ഞു.