മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ വനിതാവിഭാഗം മനാമ ഏരിയ വനിതകൾക്കായി ഓൺലൈൻ ആരോഗ്യ ക്ലാസ്സ് സംഘടിപ്പിച്ചു. മനുഷ്യജീവന്റെ പ്രാരംഭ കാലംമുതൽ പ്രാബല്യത്തിലുള്ള ഹിജാമ (കപ്പിങ് തെറാപ്പി) ചികിത്സാരീതിക്കുറിച്ച് ബഹ്റൈനിലെ അറിയപ്പെടുന്ന അക്യൂപങ്ങ്ചറിസ്റ്റ് ഷംല ഷരീഫ് വിശദീകരിച്ചു. മനുഷ്യശരീരത്തിലെ ഒട്ടുമിക്ക രോഗങ്ങങ്ങളുടെയും പ്രധാനകാരണം രക്തദൂഷ്യമാണെന്നും അത്തരം അശുദ്ധ രക്തത്തെ വലിച്ചെടുക്കുകയാണ് ഹിജാമ ചികിത്സയിലൂടെ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പാശ്ചാത്യ രാജ്യങ്ങളിൽപോലും ഇന്ന് ഈ ചികിത്സ ഏറെ പ്രചാരം സിദ്ധിച്ചിട്ടുണ്ടെന്നും, ആർത്രൈറ്റിസ് യൂറിക് ആസിഡ്, ഹോർമോൺ വ്യതിയാനം, തുടങ്ങി ഒട്ടനവധി രോഗങ്ങൾക്കും ശാശ്വത പരിഹാരം നൽകാൻ ഈ ചികിത്സാരീതി അത്യുത്തമമാണെന്നും അവർ പരിപാടിയിൽ ഓർമ്മപ്പെടുത്തി.

റഷീദ സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫസീല ഹാരിസ് സ്വാഗതവും, പ്രോഗ്രാം കൺ വീനർ നൂറ ഷൗക്കത്തലി നന്ദി പറയുകയും ചെയ്തു.
സക്കിയ ഷമീർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. മെഹ്റ മൊയ്തീൻ പരിപാടി നിയന്ത്രിച്ചു. സഫ്രീന ഫിറോസ് ഷബീഹ ഫൈസൽ, അമീറ ഷഹീർ ജമീല അബ്ദുറഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.