റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ

മലപ്പുറം: എടപ്പാൾ കേരള മുസ്ലിം ജമാഅത് ആഭിമുഖ്യത്തിലുള്ള അമാനുല്ല ഫാസിൽ സ്മാരക സാന്ത്വനം സെന്ററിന് കീഴിൽ പ്രയാസമനുഭവിക്കുന്ന കുടുബങ്ങൾക്ക് ഉപജീവനത്തിന് വേണ്ടി ആവിഷ്‌ക്കരിച്ച ‘ആടും കൂടും’ പദ്ധതിയുടെ ഉദ്ഘാടനം സിദ്ധീഖ് മൗലവി അയിലക്കാട് നിർവഹിച്ചു. ചടങ്ങിൽ വി അബ്ദുള്ളകുട്ടി അധ്യക്ഷത വഹിച്ചു. സിപി ഷഫീക്, കെ അബ്ദുറഹ്മാൻ, സി പി ഹംസക്കുട്ടി, പി വി മുഹമ്മദലി കെ അബ്ദുൽ ജലീൽ തുടങ്ങിയവർ സംബന്ധിച്ചു. സഫ്‌വാൻ അയ്ഖദി സ്വാഗതവും ഫഖ്‌റുദ്ധീൻ നന്ദിയും പറഞ്ഞു.