മനാമ: കൊല്ലം ഏരൂർ സ്വദേശി ജയപ്രകാശ് (47) ഗുദൈബിയയിലെ താമസസ്ഥലത്തു വച്ചു ഇന്ന് പുലർച്ചെ 4 മണിക്ക് ഹൃദയസ്തംഭനം മൂലം മരണപെട്ടു. ഫ്ലക്സി വിസയിൽ പണികൾ ചെയ്തു വരികയായിരുന്നു. മൃതദേഹം ഇപ്പോൾ സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബോടി നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.