മനാമ: അരനൂറ്റാണ്ടിലേറെയഇന്ത്യൻ സംഗീത ലോകത്ത് നിറഞ്ഞു നിന്ന അനുഗ്രഹീത കലാകാരൻ എസ്.പി ബാല സുബ്രഹ്മണ്യന്റെ നിര്യാണത്തിൽ ഫ്രൻറ്സ് സോഷ്യൽ സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വിഭാഗം അനുശോചനം ഖേപ്പെടുത്തി. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ വിഖ്യാത ഗായകരിൽ ഒരാളായി തീരാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. നാൽപതിനായിരത്തിലധികം പാട്ടുകൾ പാടി റെക്കോർഡിട്ട അദ്ദേഹത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ആറു തവണ കിട്ടിയിട്ടുണ്ട്. ഭാഷയുടെ അതിരുകൾ ഭേദിച്ച് സ്വരവീണ മീട്ടിയ ഗാന ഗന്ധർവ്വനായിരുന്നു അദ്ദേഹമെന്ന് അനുശോചനകുറിപ്പിൽ അനുസ്മരിക്കുകയും അദ്ദേഹത്തിൻറെ കുടുംബത്തിനും ബന്ധുക്കൾക്കും വേർപാട് താങ്ങാൻ കരുത്ത് ലഭിക്കട്ടെയന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.