മനാമ: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി മലയാളം മിഷൻ സംഘടിപ്പിക്കുന്ന “ഭൂമി മലയാളം റേഡിയോ മലയാളം 2020” അക്ഷരോത്സവത്തോടനുബന്ധിച്ച് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ കുട്ടികൾക്കായി “ഭാഷാപ്രതിജ്ഞാ മത്സരം സംഘടിപ്പിക്കുന്നു. പ്രശസ്ത കവി ശ്രീ.കെ.സച്ചിദാനന്ദൻ മലയാളം മിഷനു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയതാണ് പ്രതിജ്ഞ. കഴിയുന്നത്ര മലയാള തനിമയോടും (വേഷഭൂഷാധികളിൽ) ഉച്ചാരണ വ്യക്തതയോടെയും പ്രതിജ്ഞയെടുക്കുന്നതിന്റെ കുടുംബ വീഡിയോ ചിത്രങ്ങളാണ് മത്സരത്തിന് സമർപ്പിക്കേണ്ടത്. മത്സരത്തിൽ ലഭിക്കുന്ന വീഡിയോകൾ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ഫേസ്ബുബുക്ക് പേജിൽ പ്രദർശിപ്പിക്കയും അവയിൽ നിന്നും തെരഞ്ഞെടുക്കുന്ന രണ്ട് വീഡിയോകൾ മലയാളം മിഷൻ നടത്തുന്ന മത്സരത്തിനായി അയയ്ക്കുകയും ചെയ്യും. കൂടാതെ ഫേസ്ബുക്ക് പേജിൽ മികച്ച അഭിപ്രായം ലഭിക്കുന്ന മൂന്ന് വീഡിയോകൾക്ക് ചാപ്റ്റർ നൽകുന്ന സമ്മാനവും ലഭിക്കും. മത്സര വീഡിയോകൾ ഈ മാസം 30 രാത്രി 8 മണിക്ക് മുൻപായി malayalammissionbahrainchapter@
gmail.com എന്ന ഇമെയിൽ വിലാസത്തിലോ, 36045442 എന്ന വാട്സാപ്പ് നമ്പരിലോ ലഭിക്കണം.