മനാമ: സൽമാനിയ ഹോസ്പിറ്റലിൽ ബ്ലഡ്‌ ബാങ്ക് നഴ്സ് ആയി സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന സിസ്റ്റർ ലാലിയുടെ വേർപാടിൽ ബഹ്‌റൈൻ കെഎംസിസി അനുശോചിച്ചു. കഴിഞ്ഞ 11 വർഷങ്ങളായി ബഹ്‌റൈൻ കെഎംസിസി നടത്തുന്ന രക്ത ദാന ക്യാമ്പുകളിൽ വളരേ സജീവമായി ഉണ്ടാവുന്ന സിസ്റ്റർ ലാലി സല്മാനിയ ആശുപത്രിയുടെ സ്റ്റാഫ് എന്നതിൽ ഉപരിയായി ആത്മാർത്ഥമായി യാതൊരു വിധ ബുദ്ധിമുട്ടും പ്രകടിപ്പിക്കാതെ വളരേ സജീവമായി കെഎംസിസി യുടെ രക്തദാന ക്യാമ്പുകളിൽ സഹകരിക്കുമായിരുന്നത് ഭാരവാഹികൾ സ്മരിച്ചു.

ബഹ്‌റൈനിലെ മലയാളി സമൂഹവുമായി വളരേ അടുത്ത ബന്ധമുള്ള സിസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്ന തായും കെ.എം.സി.സി നേതാക്കൾ അറിയിചു.