മനാമ: പ്രവാസികൾക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയ സംസ്ഥാന സർക്കാർ നടപടി സ്വാഗതാർഹം ആണ്, അതോടൊപ്പം പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുന്ന ആളുകൾക്ക് ക്വാറന്റൈൻ എന്ന നിബന്ധനയും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. നാട്ടിലെത്തുമ്പോൾ സംസ്ഥാന സർക്കാർ സൗജന്യ കോവിഡ് പരിശോധന ഒരുക്കിയ സാഹചര്യത്തിൽ പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ഉള്ള പരിശോധന ഫലം എന്ന യാത്ര നിബന്ധന ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയാറാകണം എന്നും ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ്‌ അലി അക്ബർ ഉം സെക്രട്ടറി സൈഫ് അഴീക്കോടും പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.