മനാമ: വിദേശത്തുനിന്നു വരുന്നവർക്ക് കേരളത്തിലെ മുഴുവൻ വിമാനത്താവളങ്ങളിലെയും ആർ.ടി.പി.സി ആർ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബഹ്‌റൈൻ ഐ.എം.സി.സി പ്രസിഡന്റ് പുളിക്കൽ മൊയ്‌തീൻ കുട്ടി ജനറൽ സെക്രട്ടറി കാസിം മലമ്മൽ ട്രഷറർ പി.വി സിറാജ് എന്നിവർ പ്രസ്ഥാവനയിൽ പറഞ്ഞു, വിദേശത്തു നിന്ന് ടെസ്റ്റ് പൂർത്തിയാക്കി, നാട്ടിലെത്തുമ്പോൾ വീണ്ടും അത് ചെയ്യേണ്ടിവരുന്നത്, പ്രവാസികളിൽ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാൽ, ടെസ്റ്റ് സൗജന്യമാക്കണമെന്നു സംസ്ഥാന സർക്കാറിനോട് നേരത്തെ ഐ.എം.സി.സി ആവശ്യപ്പെട്ടിരുന്നു.

കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ മുഖ്യമായ പങ്കുവഹിക്കുന്ന പ്രവാസികളുടെ ആവശ്യത്തെ അനുഭാവപൂർവ്വം പരിഗണിക്കുന്ന നടപടിയാണ് സർക്കാറിൽനിന്ന് ഉണ്ടായിരിക്കുന്നത്, കേരളത്തിലെ പ്രവാസി സമൂഹത്തോട് ചരിത്രപരമായ ഈ അനുകമ്പ കാണിച്ച കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ എന്നിവരെ ബഹ്‌റൈൻ ഐ.എം.സി.സി അഭിനന്ദിക്കുന്നതായും പ്രസ്ഥാവനയിൽ മൂവരും കൂട്ടിച്ചേർത്തു.