മനാമ: പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്യാരിക്കേച്ചർ & ആർട്ട്‌ വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു പ്രമുഖ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കാർട്ടൂൺ & ക്യാരിക്കേച്ചർ ഡ്രോയിങ് എന്നിവയിൽ പ്രത്യേക ക്ലാസ്സ്‌ എടുത്തു, സൂംആ പ്ലിക്കേഷൻ വഴി ആണ് പരിപാടി സംഘടിപ്പിച്ചത്.പ്രശസ്ത സിനിമ സംവിധായകനും നിർമ്മാതാവും, അഭിനേതാവുമായ നാദിർഷ പരിപാടി ഉത്ഘാടനം ചെയ് തു. സ്പെഷ്യൽ ഗസ്റ്റ് ആയിരുന്ന പിന്നണി ഗായകൻ അൻസാർ സ.പി ബാലസുബ്രമണിന് നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് അദേഹത്തിന്റെ ഗാനം ആലപിച്ചു
ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ഗഫൂർ കൈപ്പമംഗലം അൻവർ ഒയാസിസ്, എന്നിവർ പരിപാടിക് ആശംസകൾ നൽകി സംസാരിച്ചു.സുനിൽബാബു, മുസ്തഫ പട്ടാമ്പി, ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, സഹൽ തൊടുപുഴ, റാസിൻ ഖാൻ, ഹക്കീം പാലക്കാട്‌, എന്നിവർ, പരിപാടിക്ക് നേതൃത്വം നൽകി.