മനാമ: കോവിഡ് പ്രതികൂല സാഹചര്യത്തിലും ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി ബഹ്‌റൈന്‍. ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് വിവിധ ബഹ്‌റൈനിന്റെ വിവിധ പ്രദേശങ്ങളില്‍ ഡ്രൈഫുഡ് കിറ്റുകള്‍, സാനിറ്റൈസറുകള്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു.

ഇവയുടെ വിതരണോദ്ഘാടനം സിത്രയില്‍ ലേബര്‍ ക്യാമ്പില്‍ കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍ നിര്‍വഹിച്ചു. കെ.എം.സി.സി സെക്രട്ടറി എ.പി ഫൈസല്‍, എംബസി ഹെല്‍പ് ഡെസ്‌ക് അംഗങ്ങളായ സൈഫുദ്ധീന്‍ ത്യശൂര്‍, ഫൈസല്‍ കണ്ടീതാഴ, അബ്ദുല്‍ കരീം മാസ്റ്റര്‍, ലത്തീഫ് കണ്ണൂര്‍, അഷ്റഫ് തോടന്നൂര്‍, അബ്ദുറഹ്‌മാന്‍ മാട്ടൂല്‍, സിദ്ധീഖ് അദ്‌ലിയ, ഹുസ്സൈന്‍ വയനാട്, ലത്തീഫ് ചെറുകുന്ന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.