മലപ്പുറം: എടപ്പാൾ പത്ര-ദൃശ്യ- ഡിജിറ്റൽ മാധ്യമ രംഗത്ത് തൊഴിലെടുക്കുന്നവരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ 2-മത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 27ന് എടപ്പാളിൽ നടക്കും.

കോവിഡ് മാനദണ്ഡം പാലിച്ച് ലളിതമായി നടക്കുന്ന സമ്മേളനത്തിൽ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും.സമ്മേളനം വിജയിപ്പിക്കുവാൻ എടപ്പാളിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി സെയ്ത് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റിയംഗം ടി പി ആനന്ദൻ അധ്യക്ഷനായി. സമ്മേളനത്തിൻ്റെ നടത്തിപ്പിനായി.51 അംഗ സമിതിയെ തെരഞ്ഞെടുത്തു. സംഘാടക സമിതി ചെയർമാനായി കുഞ്ഞിപ്പ മണൂരിനെയും ജനറൽ കൺവീനറായി പി ആർ ഹരികുമാറിനെയും, ട്രഷററായി വി സെയ്തിനെയും തെരഞ്ഞെടുത്തു.

എം പി റാഫി (വൈ.ചെയർമാൻ) അനീഷ് ശുകപുരം (കൺവീനർ), ജി ഗിരീഷ് ലാൽ (പ്രോഗ്രാം കൺവീനർ), സുരേഷ് ഇ നായർ (ഫുഡ് കമ്മിറ്റി കൺവീനർ), ടി പി ആനന്ദ്, പ്രശാന്ത് മാസ്റ്റർ (രജിസ്ടേഷൻ കമ്മിറ്റി), ജമാൽ പനമ്പാട് (പ്രചാരണ കമ്മിറ്റി കൺവീനർ), ജീനമണികണ്ഠൻ, പി പി സുനീറ (സ്വീകരണ കമ്മിറ്റി), അശ്റഫ് പന്താവൂർ, ജനാർദ്ദനൻ മാഷ് (സമ്മേളന രക്ഷാധികാരികൾ), സംസ്ഥാന കമ്മിറ്റിക്കും, സംഘാടക സമിതിക്കും വേണ്ടി, ഡി റ്റി രാഗീഷ് രാജ, സംസ്ഥാന മീഡിയ കൺവീനർ.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ