മനാമ: ഐ.സി.എഫ് ഇന്ത്യന്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് മാറുന്ന ഇന്ത്യ എന്ന ശീര്‍ഷകത്തില്‍ രാജ്യാന്തര സെമിനാര്‍ സംഘടിപ്പിച്ചു. ഐ.സി.എഫ് പ്രസിഡന്റ് കെ.സി സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി. ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് മതപരമായ വിവേചനവും അക്രമങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും ഒരിക്കലും പ്രകോപനങ്ങളുണ്ടാക്കുന്ന ശൈലി സ്വീകരിക്കരുതെന്നും റിപബ്ലിക് ദിന സന്ദേശമായി സി.മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.

ടി.എന്‍ പ്രതാപന്‍ എം.പി പരിപാടിയുടെ മുഖ്യാതിഥിയായി സംബന്ധിച്ചു. ജാതി മത ഭേദമന്യേ ബ്രിട്ടീഷുകാരോട് ജീവന്‍ ത്യജിച്ച് നേടിയെടുത്തതാണ് നമ്മുടെ സ്വാതന്ത്ര്യമെന്നും ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യന്‍ സംസ്‌കാരത്തെയും ഭരണഘടനയെയും നശിപ്പിക്കാന്‍ തീവ്ര ശ്രമങ്ങള്‍ നടത്തുമ്പോള്‍ എന്ത് വിലകൊടുത്തും അതിനെ സംരക്ഷിച്ച് നിര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഒറ്റക്കെട്ടായി ദുഃശക്തികള്‍ക്കെതിരെ പ്രതികരിക്കണമെന്നും സെമിനാറില്‍ അദ്ധേഹം പറഞ്ഞു.

പരിപാടിയില്‍ ബിനു കുന്നന്താനം (ഒ.ഐ.സി.സി), സതീഷ് (പ്രതിഭ), മൊയ്തിന്‍ കുട്ടി പുളിക്കല്‍ (ഐ.എം.സി.സി) എന്നിവര്‍ സംസാരിച്ചു. ഷമീര്‍ പന്നൂര്‍ പരിപാടി നിയന്ത്രിച്ചു. ഷംസു പൂകയില്‍ സ്വാഗതവും നൗഷാദ് കാസര്‍ഗോഡ് നന്ദിയും പറഞ്ഞു.