മനാമ: ബഹ്‌റൈൻ പ്രവാസികളിൽ നിന്നും വലിയ രീതിയിലുള്ള എയർ ടിക്കറ്റ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭാരവാഹികൾ ബഹ്റൈൻ ഉമ്മുൽ ഹസം ഏര്യാ എം.പി അമ്മാർ അഹമ്മത് അൽ ബന്നായി യുമായി ചർച്ച നടത്തി.

ബി.കെ.എസ്.എഫ് ഭാരവാഹികൾ എം.പിക്ക് കാര്യങ്ങൾ വിഷദമാക്കി കൊടുക്കുകയും, മറ്റൊരു പ്രധാന വിഷയമായ നിയമ പരമാല്ലാത്ത രീതിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ വെള്ള കടലാസിൽ ഒപ്പിട്ട് വേടിക്കുകയും, പിന്നീട് ഭീമമായ സംഖ്യ കാണിച്ച് നിയമപരമായി കേസ് കൊടുത്ത് ഇരകളെ യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ധാരാളം ഈ കോവിഡ് കാലത്തും വർദ്ധിച്ച് വരികയാണന്നുള്ള കാര്യവും ശ്രദ്ധയിൽപ്പെടുത്തി.

ഈ രണ്ട് വിഷയങ്ങളിലും അദ്ദേഹം ഗൗരവമായി ഇടപെടുമെന്നും മീറ്റിംഗിൽ പങ്കെടുത്ത ബി.കെ.എസ്.എഫ് ഭാരവാഹികൾക്ക് ഉറപ്പു നൽകി.

പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ബി.കെ.എസ്‌.എഫ് രക്ഷാധികാരി ബഷീർ അമ്പലായി, ഉപദേശക സമിതി അംഗം നെജീബ് കടലായി, സത്താർ സത്തായി
എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

കോവിഡ് മഹാമാരിയിൽ പ്രയാസം അനുഭവിച്ച പ്രവാസികൾക്ക് താങ്ങും, തണലുമായി നിന്ന് പ്രവർത്തിച്ച ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ പ്രവർത്തങ്ങളെ എം.പി അമ്മാർ അഹമ്മത് അൽ ബന്നായി അഭിനന്ദിച്ചു.