മനാമ: ബഹ്‌റൈൻ തിരൂർ കൂട്ടായ്മ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കൊടക്കൽ സി.എസ്.ഐ മിഷൻ ഹോസ്പിറ്റലിലേക്ക് ഹോസ്പിറ്റൽ ചെയറുകൾ നൽകി. ഉത്ഘാടന കർമ്മം ഡോക്ടർ വന്ദനരവി നിർവ്വഹിച്ചു.

മംഗലം സുലൈമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോക്ടർ രവി മേനോൻ, ഡോക്ടർ ജയരാജ്‌ പെരിയൻ, ഇസ്മായിൽ കൈനിക്കര, റഷീദ് വെട്ടം, അഷ്‌റഫ്‌ പൂക്കയിൽ, ഹസ്സൈനാർ തിരൂർ, മുജീബ് ബിയ്യാത്തീൽ, ഡിവിൻ പോൾ, ജീന എഡ് വിൻ, ശ്രീജിത്ത്‌, ബേബി സക്കറിയ, ശംസുദ്ധീൻ എന്നിവർ സംസാരിച്ചു.

കൂട്ടായ്മ ഭാരവാഹികളായ അഷ്റഫ് കുന്നത്ത് പറമ്പിൽ, ഷഹാസ് കല്ലിങ്ങൽ, വാഹിദ് ബിയ്യാത്തീൽ, നിസാർ കീഴേപാട്ട്, ശ്രീനിവാസൻ, നജ്മുദ്ദീൻ, സവാദ് തിരൂർ, ഷമീർ പൊട്ടച്ചോല, മുസ്തഫ മുത്തു, അനൂപ് കൈനിക്കര എന്നിവർ ബഹ്റൈനിൽ നിന്നും ആശംസകൾ നേർന്നു.