മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കലാസാഹിത്യ വിഭാഗം വനിതകൾക്കായി ബലി പെരുന്നോനാളിനോടനുബന്ധിച്ച് ‘ഈദ് ഹാർമണി’ എന്ന പേരിൽ സൗഹൃദ സംഗമവും കലാ സന്ധ്യയും ഒരുക്കുന്നു. ആഗസ്റ്റ് മൂന്നിന് മുഹറഖ്‌, മനാമ, റിഫ എന്നീ ഏരിയകളിലായി നടക്കുന്ന പരിപാടി
കലാസാഹിത്യ രംഗത്തെ പ്രമുഖർ ഉദ്ഘാടനം ചെയ്യുമെന്ന് കലാസാഹിത്യ വേദി കൺവീനർ ഹസീബ ഇർഷാദ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 35669526 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.