മനാമ: ലുലു ഹൈപ്പർമാർക്കറ്റുകളിൽ നിന്ന് ഷോപ്പിംഗ് ചെയ്യുന്നവർക്ക് ഇനി മുതൽ ഒ.എസ്.എൻ ലൈവ് സ്ട്രീമിംഗ് അപ്ലിക്കേഷനിലൂടെ വിനോദ പരിപാടികൾ ആസ്വദിക്കാം. ലുലു ദാന മാൾ, റിഫ, ഹിദ്ദ്, ഗലേറിയ മാൾ എന്നിവിടങ്ങളിലെ അത്യാഫ് ഹോം എന്റർടെയ്ൻമെന്റിലുള്ള ഒ.എസ്.എൻ എസോൺ കിയോസ്കകളിൽ ലുലു ഷോപ്പിങ് രസീത് സമർപ്പിച്ചാൽ ഒ.എസ്.എൻ വരിസംഖ്യയിൽ 25 ശതമാനം ഇളവ് ലഭിക്കുമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് മാനേജ്‍മെന്റ് അറിയിച്ചു.

ഡിസി ചാനലുകൾ, എച്ച്.ബി.ഒ തുടങ്ങിയവ ഒ.എസ്എൻ വഴി ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാവും.

ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് നിരവധി ആകർഷകമായ ഓഫറുകളും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.

ലുലുവിൽ നിന്ന് ടിവി വാങ്ങുന്നവർക്ക് മൂന്ന് മാസത്തെ സൗജന്യ ഒ.എസ്.എൻ സ്ട്രീമിങ് സബ്സ്ക്രിപ്ഷനും ലഭിക്കും.

ബഹ്റൈനിലെ ഒ.എസ്.എന്നിന്റെ ഏക പങ്കാളിയാണ് അത്യാഫ് ഹോം എന്റർടെയ്ൻമെന്റ്. അത്യാഫുമായി സഹകരിച്ച് പുതിയ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജ്യൂസെർ രൂപവാലയും പ്രതികരിച്ചു.

ലുലുവുമായി സഹകരിച്ച് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അത്യാഫ് ചെയർമാൻ ഉബയ്ദി ഉബയ്ദിലി വ്യക്തമാക്കി.