മനാമ: ബഹ്‌റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ പൊന്നോണം 2020 എന്ന പേരിൽ ഈ വർഷത്തെ ഓണം വിവിധ രീതിയിൽ ആഘോഷിക്കുന്നു. ഓൺലൈൻ പ്രോഗ്രാം ആയി കലാ പരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കുകയും കൂടാതെ നിലവിലെ സാഹചര്യങ്ങൾ കൊണ്ട് ഓണമാഘോഷിക്കാൻ കഴിയാത്തവർക്ക് ഓണക്കിറ്റും, ഓണസദ്യയും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. തിരുവാതിര, നാടൻപാട്ടുകൾ, ഗ്രൂപ്പ് ഡാൻസുകൾ, ഓണപ്പാട്ടുകൾ എന്നിവ അവതരിപ്പിക്കാൻ ബഹ്‌റൈൻ പ്രവാസികളായ കൊല്ലം നിവാസികളെ ക്ഷണിക്കുന്നു. കൂടാതെ വിവിധ ഗ്രൂപ്പുകളിലായി ഓണപ്പാട്ട്, ഓണപ്പുടവ മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക 33318586, 34029179, 39212052.