മനാമ: ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ മടങ്ങുന്ന കേരളീയ സമാജത്തിലെ മുതിർന്ന അംഗങ്ങളായ ശ്രീ: പി ടി തോമസ്, ശ്രീ: വി.വി നാരായൺ, ശ്രീ: ദാമു കോറോത് എന്നിവരേ ആദരിച്ചു. ബഹ്‌റൈൻ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സമാജം പ്രസിഡന്റ് ശ്രീ; പി.വി രാധാകൃഷ്ണ പിള്ള മൊമെന്റോയും, സമാജം ജനറൽ സെക്രട്ടറി ശ്രീ; വർഗ്ഗീസ് കാരക്കൽ പൊന്നാടയും അണിയിച്ചുകൊണ്ടായിരുന്നു സമാജത്തിന്റെ യാത്രയയപ്പ് നൽകിയത്. സമാജം വൈസ് പ്രസിഡന്റ് ശ്രീ; ദേവദാസ് കുന്നത്ത്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ; വർഗ്ഗീസ്, മെംബർഷിപ്പ് സെക്രട്ടറി ശരത് നായർ, ലൈബ്രറി സെക്രട്ടറി വിനൂപ്, സ്പോർട്സ് സെക്രട്ടറി ശ്രീ; പോൾസൺ എന്നിവർ വേദിയിൽ സന്നിഹിതനായിരുന്നു. ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട ശ്രീ; ജയദേവന്റെ കുടുംബത്തിനുള്ള ഒരു ലക്ഷം രൂപയുടെ ധനസഹായം ചടങ്ങിൽ കൈമാറി.