റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ

മലപ്പുറം: സാമൂഹ്യ വ്യാപന ആശങ്കയില്‍ മലപ്പുറം ജില്ല. എടപ്പാൾ രോഗം സ്ഥിരീകരിച്ച 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ നാലു പഞ്ചായത്തുകളും പൊന്നാനിയിലെ 47 വാര്‍ഡുകളും, പുല്‍പ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡും കണ്ടോണ്‍മെന്റ് സോണുകളാക്കി മാറ്റി.

എടപ്പാൾ, വട്ടംകുളം ഗ്രാമപഞ്ചായത്ത് അടക്കം നാല്‌ പഞ്ചായത്തുകളും പൊന്നാനി മുൻസിപ്പാലിറ്റിയിലെ അഞ്ചു വാർഡുകളൊഴികെ എല്ലാ വാർഡുകളും അടച്ചിടാൻ നിർദ്ദേശം വന്നതോടെ പോലീസ് ഗ്രാമീണ പാതകൾ പോലീസ് അടച്ചിട്ടു.

സാമൂഹ്യ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വട്ടംകുളം, എടപ്പാള്‍, മാറഞ്ചേരി, ആലങ്കോട് പഞ്ചായത്തുകള്‍ പൂര്‍ണമായും പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ 1, 2, 3, 50,51 വാര്‍ഡുകളൊഴികെയുള്ള 47 വാര്‍ഡുകളും, പുല്‍പ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡും കണ്ടെയ്മെന്റ് സോണുകളാക്കി മാറ്റിയത്.

നിലവില്‍ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചിട്ടില്ലങ്കിലും ജില്ലയില്‍ രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആളുകള്‍ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടം കൂടന്നതും ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്, കണ്ടയ്ന്മെന്റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്ശനമാക്കുകയും ചെയ്തു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 466 ആയി. 224 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.