മലപ്പുറം: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപ് 2020 മാർച്ച്
22-ന് കോവിഡ് അനുബന്ധ ആവശ്യങ്ങൾക്കായി തങ്ങളുടെ പ്ലാറ്റ്ഫോം തുറന്നു. ഒരു മാസം
കഴിഞ്ഞപ്പോഴേക്കും ആയിരക്കണക്കിന് വ്യക്തികൾ മുന്‍കൈ എടുത്ത് 90 കോടിയോളം
രൂപയുടെ ഫണ്ട് സമാഹരിക്കുകയുണ്ടായി. ഒറ്റപ്പെട്ടുപോയ കുടിയേറ്റക്കാർക്കും
ദിവസക്കൂലി തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ ലഭ്യമാക്കാനും സമൂഹ
അടുക്കളകളിലേക്ക് പ്രവേശനം ലഭിക്കാൻ സഹായിക്കുകയും മാത്രമല്ല
ഭിന്നലിംഗത്തിൽപ്പെട്ടവർ, പുരുഷ ലൈംഗിക തൊഴിലാളികൾ, സർക്കസ് കലാകാരന്മാർ,
ഡ്രൈവർമാർ, ഡെലിവറി ജോലിക്കാർ, ഗ്രാമീണ കരകൗശലത്തൊഴിലാളികൾ, നർത്തകർ,
ഫ്രീലാൻസ് ജോലിക്കാർ പോലുള്ള പുറമേയുള്ള സമൂഹങ്ങളെയും സഹായിക്കാനായി
ലക്ഷ്യമിടുന്നതാണ് ഇത്.

“കേരളം ചെന്നൈ, ആസ്സാം എന്നിവിടങ്ങളിലെ വെള്ളപ്പൊക്കം പോലുള്ള
പ്രകൃതിദുരന്തങ്ങളുടെ സമയത്ത്, ആളുകളെ ഒന്നിപ്പിക്കാനും ഏറ്റവും മോശമായി
ബാധിക്കപ്പെട്ട ജനവിഭാഗത്തെ അവരുടെ ജീവിതം പുനർനിർമ്മിക്കാനും ക്രൗഡ് ഫണ്ടിംഗ്
സഹായിച്ചു. കേരളത്തിലെ മഹാപ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ
നൽകുന്നതിനായി മിലാപ്പിൽ രണ്ട് കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ,
ഉപഭോക്തൃ അന്വേഷണങ്ങളിൽ 5 ഇരട്ടി വർദ്ധനവും ഫണ്ട്റെയ്സർമാരുടെ എണ്ണത്തിൽ 65%
വർദ്ധനവും കാണുകയുണ്ടായി. ഇത് ഞങ്ങളെ സംബന്ധിച്ച് പുതിയ കാര്യമാണ്, എന്നാൽ
ഇപ്പോൾ, ഏത് കാലത്തേക്കാളും തടസ്സമില്ലാത്ത ഉപയോക്തൃ അനുഭവം ഉറപ്പുവരുത്താൻ
ഞങ്ങൾ ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ, ഈ ആവശ്യങ്ങൾക്ക് മുൻ‌ഗണന നൽകുന്നതിന്
വേണ്ടി ഞങ്ങൾ ഉടൻ ഒരു പ്രത്യേക ടീം രൂപീകരിച്ചു. കൂടാതെ എല്ലാ കോവിഡ്-19
സംരംഭങ്ങൾക്കും ഞങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് ഒഴിവാക്കുകയും ചെയ്തു. അങ്ങനെ
ആവശ്യക്കാരായ ആളുകൾക്ക് എല്ലാ സഹായങ്ങളും നേടാനാവും.” മിലാപിന്റെ പ്രസിഡന്റും
സഹസ്ഥാപകനുമായ അനോജ് വിശ്വനാഥൻ പറഞ്ഞു.

ദിവസ വേതനക്കാർ, കുടിയേറ്റ തൊഴിലാളികൾ എന്നിവരെപ്പോലുള്ള ഏറ്റവും മോശമായി
ബാധിക്കപ്പെട്ട വിഭാഗങ്ങൾക്കുള്ള ഭക്ഷണം, റേഷൻ എന്നിവയും, തുടർന്ന് ആരോഗ്യ
പ്രവർത്തകർക്കും, മറ്റ് മുൻ‌നിര തൊഴിലാളികൾക്കുമുള്ള ചികിത്സാ, വ്യക്തിഗത സംരക്ഷണ
ഉപകരണങ്ങൾക്കുള്ള ഫണ്ടുകൾ എന്നിവയും കണ്ടെത്തുകയായിരുന്നു ഫണ്ട്റെയ്സിംഗിന്റെ
പ്രാഥമികമായ ലക്ഷ്യം. ലോക്ക്ഡൗൺ കാരണം ദുരിതത്തിലായ ദിവസ വേതനക്കാരേ സഹായിക്കുന്നതിനായി വയനാട് ആനിമേരി ഫൗണ്ടേഷൻ ഒരാഴ്ചയ്ക്കുള്ളിൽ മിലാപ്പിൽ 1.75 ലക്ഷം രൂപ സമാഹരിച്ചു.
വയനാട്ടിലും സംസ്ഥാനത്തുടനീളവും സഹായം ആവശ്യമുള്ള തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് അവശ്യവസ്തുക്കളും സംരക്ഷണ ഗിയറുകളും വിതരണം ചെയ്യുന്നതിനാണ് ഈ ഫണ്ട് ഇപ്പോൾ വിനിയോഗിക്കുന്നത്.