ദുബായ്: കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ പ്രവാസികൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കൈരളി ടിവി.

‘കൈ കോർത്ത് കൈരളി’ എന്ന പേരിൽ അർഹതപ്പെട്ട പ്രവാസികൾക്ക് കൈത്താങ്ങായികൊണ്ട് പ്രവാസികളുടെ അഭിമാനമായി മാറുകയായിരുന്നു കൈരളി.

മൂന്നാമത്തെ ചാർട്ടേർഡ് ഫ്ലൈറ്റ് 175 യാത്രാക്കാരുമായി ഇന്ന് (29-6-2020) രാത്രി പത്തു മണിക്ക് ദുബായ് എയർപോർട്ടിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുമെന്ന് കൈരളി ടിവി മിഡ്‌ഡിലീസ്റ് ഡയറക്ടർ ഇ.എം അഷ്‌റഫ് അറിയിച്ചു.

മൂന്നു സൗജന്യ ഫ്ലൈറ്റുകളിലായി അർഹതപ്പെട്ട 590 യാത്രക്കാരെ നാട്ടിൽ എത്തിക്കാൻ കൈരളിക്ക് ഇതിനോടകം സാധിച്ചതായും. അടുത്തമാസം 175 യാത്രക്കാരുമായി ഖത്തർ സംസ്‌കൃതിയുടെ സഹായത്തോടെ ദോഹയിൽ നിന്ന് സൗജന്യ ചാർട്ടേർഡ് ഫ്ലൈറ്റ് ഒരുങ്ങുന്നുണ്ടെന്നും മിഡ്‌ഡിലീസ്റ് ഡയറക്ടർ അറിയിച്ചു.

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും അര്ഹതപെട്ടവർക്ക് കൈരളി വിമാന ടിക്കറ്റുകളുടെ
വിതരണം തുടരുകയാണ്. മൂന്നാമത്തെ സൗജന്യ യാത്രാ ഫ്ലൈറ്റിനുള്ള ടിക്കറ്റുകൾക്ക് കേരളത്തിലെ വിവിധ എഞ്ചിനീറിങ് കോളേജുകളിൽ പഠിച്ച മുൻ എസ്.എഫ്.ഐ പ്രവർത്തകരായ പ്രവാസികളുടെ കൂട്ടായ്മ ടെക്‌നോസാണ് സഹകരിച്ചത്.
ഷാർജ മാസിന്റെയും, അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെയും സഹായ സഹകരണങ്ങൾ ലഭിച്ചതായി മിഡ്‌ഡിലീസ്റ് ഡയറക്ടർ അറിയിച്ചു.

‘കൈകോർത്തു കൈരളി’ യാത്ര മിഷൻ ജോയിൻ കൺവീനറും കൈരളി ടിവി മിഡ്‌ഡിലീസ്റ് ജനറൽ മാനേജറുമായ എസ് രമേശ് നായർ, ജോയിന്റ് കൺവീനർ മുഹമ്മദ് ഫെയ്സിന്റെയും
പ്രവർത്തനങ്ങളെ മിഡ്‌ഡിലീസ്റ് ഡയറക്ടർ ഇ.എം അഷ്‌റഫ് അഭിനന്ദിച്ചു.

കോവിഡ് കാലത്ത് ഒരു മാധ്യമം സ്ഥാപനം പ്രവാസികൾക്ക് വേണ്ടി ആയിരത്തിലധികം സൗജന്യ വിമാന ടിക്കയറ്റുകൾ നൽകുന്നത് ആദ്യമായാണ്. ഇതുതന്നെയാണ് കൈരളി ടിവിയെ മറ്റു മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.