ഹൂസ്റ്റൺ: തുടർച്ചയായ 50 വർഷങ്ങൾ ഒരേ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടി എന്ന ജനകീയൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തുറ്റ ശബ്ദവും കോൺഗ്രസ്സിലെ സമാനതകളില്ലാത്ത നേതാവുമാണെന്നു കോൺഗ്രസ് നേതാവും ധീർഘവർഷങ്ങളായി സീനിയർ വക്താവുമായി പ്രവർത്തിയ്ക്കുന്ന സുപ്രീം കോടതിയിലെ ഏറ്റവും പ്രമുഖ അഭിഭാഷകരിലൊളുമായ ഡോ. മനു അഭിഷേക് സിംഗ് വി എം പി. പറഞ്ഞു.135 വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ചരിത്രത്തിലും ഉമ്മൻ ചാണ്ടി സ്ഥാനം പിടിച്ചുവെന്നു സിംഘ്‌വി വ്യക്തമാക്കി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ടെക്സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഐ.ഒ.സി (കേരള) ഹൂസ്റ്റൺ, ഡാളസ് ചാപ്റ്ററുകളുടെ സഹകരണത്തോടെ നടത്തപ്പെട്ട “നിയമസഭാ സാമാജികത്വത്തിന്റെ അതുല്യമായ അമ്പതാണ്ട്‌” എന്ന സുവർണ ജൂബിലി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സെപ്തംബർ 26 നു ഞായറാഴ്ച രാവിലെ 11 മണിക്കാരംഭിച്ച സമ്മേളനം മൂന്ന് മണിക്കൂർ നീണ്ടു നിന്നു. ഇന്ത്യൻ സമയം രാത്രി ഒമ്പതര മുതൽ പന്ത്രണ്ടര വരെ നീണ്ടുനിന്ന സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയും കുടുംബവും മുഴുവൻ സമയവും പങ്കെടുത്തുവെന്നത് ഈ സമ്മേളനത്തെ കൂടുതൽ പ്രസക്തമാക്കി.

പ്രശസ്ത ഗായകൻ മനോജിന്റെ പ്രാർത്ഥനാഗാനത്തിനു ശേഷം വന്ദേമാതരഗാനാലാപനത്തിനു ശേഷം ടെക്സാസ് ചാപ്റ്റർ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. തുടർന്ന് കോൺഗ്രസിന്റെ കരുത്തനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉത്‌ഘാടനം ചെയ്തു. കേരളത്തിനു ലഭിച്ച വര ദാനമാണ് ഉമ്മൻ ചാണ്ടി എന്നും എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും ഒരു പാഠപുസ്തകമാണ് ഉമ്മൻ ചാണ്ടിയുടെ ജീവതം എന്നും എല്ലാവരും ആ ജീവിതം മാത്രകയാകണമെന്നും ചെന്നിത്തല ഉത്ബോധിപ്പിച്ചു.

തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ പ്രസിഡണ്ട് രാഹുൽ ഗാന്ധി വീഡിയോയിൽ കൂടി അനുമോദനം അർപ്പിച്ചു, ചാപ്റ്റർ പ്രസിഡണ്ട് ജെയിംസ് കൂടൽ അദ്ധ്യക്ഷത വഹിച്ചു. ജനനായകനുമായി തനിക്കുള്ള ദീർഘവര്ഷങ്ങളിലെ പരിചയം പങ്കുവെച്ച് എല്ലാവിധ ആശംസകളും അറിയിച്ചു. തുടർന്ന് ഐ.ഒ.സി യുടെ ഗ്ലോബൽ ചെയർമാനും ഇന്ത്യയിൽ ടെലിഫോൺ ഐടി വിപ്ലവങ്ങൾക്ക് തുടക്കം കുറിക്കാൻ സഹായിച്ച സാം പിട്രോഡ മുഖ്യ പ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ നേരിട്ടു ഔദ്യോഗി  കമായി ബന്ധപെടുന്നതിനും സമാനതകളില്ലാത്ത  അതുല്യ പ്രതിഭയായ ജനനായകനെ അടുത്തറിയുന്നതിനും ആ ബന്ധം ഇപ്പോഴും തുടരുന്നുവെന്നും പിട്രോഡ പറഞ്ഞു.

എ.ഐ.സി.സി സെക്രട്ടറിയും ഐ.ഒ.സി ഇൻ ചാർജുമായ ഹിമാൻഷു വ്യാസ്, ഐ.ഒ.സി യുഎസ്എ പ്രസിഡണ്ട് മൊഹിന്ദർ സിംഗ്, സെക്രട്ടറി ജനറൽ ഹർഭജൻ സിംഗ്, ആന്റോ ആൻ്റണി എംപി, കെപിസിസി വൈസ് പ്രസിഡണ്ട് പി.സി വിഷ്‌ണുനാഥ്‌, കെ.സി.ജോസഫ് എം.എൽഎ, ഐ.ഒ.സി യു.എസ്.എ വൈസ് ചെയർമാൻ ജോർജ് ഏ ബ്രഹാം, ഐ.ഒ.സി കേരള ദേശീയ പ്രസിഡണ്ട് ലീലാ മാരേട്ട്, ചെയർമാൻ തോമസ് മാത്യു പടന്നമാക്കൽ, ഐ.ഒ.സി ടെക്സാസ് ചാപ്റ്റർ ചെയർമാൻ റോയ്‌ മന്താന, ഐഒസി കേരള ദേശീയ വൈസ് പ്രസിഡന്റുമാരായ ബേബി മണക്കുന്നേൽ, പോൾ കറുകപ്പള്ളിൽ, ഐഒസി യുഎസ്എ നാഷണൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ, ഐഒസി കേരള നാഷണൽ ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, ഐഓസി ടെക്സാസ് ചാപ്റ്റർ സീനിയർ വൈസ് പ്രസിഡണ്ട് പി.പി.ചെറിയാൻ,ഐഒസി കേരളാ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേൽ, ഡാളസ് ചാപ്റ്റർ പ്രസിഡന്റ് വിൽ‌സൺ ജോർജ്, റവ. എ.വി.തോമസ് അമ്പലവേലിൽ, ജോസ് ചാരുംമൂട് തുടങ്ങി നിരവധി പ്രമുഖർ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയെ അനുമോദിച്ചു സംസാരിച്ചു. ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചി നിരവധി വീഡിയോകളും പ്രദർശിപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കോൺഗ്രസ് പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. കെ.പി.സി. സി സെക്രട്ടറിമാരായ റജി തോമസ്, റിങ്കു ചെറിയാൻ, പി.ജെർമിയാസ്, ഒ.ഐ.സി.സി കുവൈറ്റ് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി (ബഹ്‌റൈൻ), ജേക്കബ് ചണ്ണപ്പേട്ട (കുവൈറ്റ്) ,വർഗീസ് ജോസഫ് മാരാമൺ (കുവൈറ്റ്), ജോസ് കുമ്പളവേലിൽ (ജർമ്മനി),ബേബി മാത്യു സോമതീരം, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, എൻ പി രാമചന്ദ്രൻ (ഇൻകാസ് ദുബായ്), സിസിലി ജേക്കബ് (നൈജീരിയ) തുടങ്ങിയവർ സംബന്ധിച്ചു.

ജനനായകൻ ഉമ്മൻ ചാണ്ടി അനുമോദനങ്ങൾക്ക് നന്ദി പറഞ്ഞു.ഐഒസി ടെക്സാസ് ചാപ്റ്റർ സെക്രട്ടറി സജി ജോർജ് മാരാമൺ നന്ദി പ്രകാശിപ്പിച്ചു.

ഐ.ഒ.സി ടെക്സാസ് സീനിയർ വൈസ് പ്രസിഡണ്ടും ഹൂസ്റ്റണിലെ പ്രമുഖ അവതാരകനുമായ ഹരി നമ്പൂതിരി എംസി യായി പരിപാടികൾ നിയന്ത്രിച്ചു. ഐ.ഒ.സി യു.എസ്.എ മീഡിയ കോർഡിനേറ്റർ വിശാഖ് ചെറിയാൻ, രാജീവ് എം, സാജൻ മൂലേപ്ലാക്കൽ, മഹേഷ് മുണ്ടയാട്. ഇവെന്റ്സ് നൗ യുഎസ്എ എന്നിവർ സാങ്കേതിക പിൻതുണ നൽകി.

റിപ്പോർട്ട്: ജീമോൻ റാന്നി