എടപ്പാൾ: വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം സന്തോഷ് ആലംകോടിന്. സാമൂഹ്യ പ്രവത്തനം, മാധ്യമ പ്രവത്തനം – പ്രിന്റ മീഡിയ, മാധ്യമ പ്രവർത്തനം -ദൃശ്യ മാധ്യമം, കല, സാഹിത്യം, ഫൈൻ ആർട്സ്, കായികം, ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കാണ് പുരസ്കാരം നൽകുന്നത്.

കലാരംഗത്തെ പ്രവർത്തനത്തിനാണ് സന്തോഷ് ആലംകോട് അർഹനായത്. സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ആരംഭിച്ച് വാദ്യകലാ രംഗത്തെ ഉന്നമനത്തിയായി പ്രവർത്തിച്ച
ഇദ്ദേഹത്തിന്റെ പ്രവൃത്തികൾ പ്രശംസനീയമാണ്.
2020 സെപ്റ്റംബർ 30-ാം തീയതി വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വച്ച് ബഹു. വ്യവസായ – കായിക – യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജൻ പുരസ്കാര വിതരണം നടത്തും.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ