മനാമ: കുവൈത്ത്‌ അമീർ ശൈഖ്‌ സബാഹ്‌ അൽ അഹ് മദ്‌ അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ഗൾഫ് മേഖലയിലെ സമാധാനപൂർണമായ  സഹവർത്തിത്വത്തിന് അക്ഷീണം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. മാനവികതയുടെ നേതാവായ അദ്ദേഹത്തിന്റെ വേർപാട് കുവൈറ്റ് ജനതക്കും അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കും ലോക ജനതക്കും നഷ്ടമാണെന്നും കുവൈറ്റ് ജനതയുടെയും  അസ്സബാഹ് കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക്  ചേരുന്നുവെന്നും അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.