മലപ്പുറം: സഹകരണ സ്ഥാപനങ്ങളെ തകർക്കുന്ന കാര്യത്തിൽ മോഡിയും പിണറായിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ ആണെന്നും കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഗവർമെൻ്റാണ് സംസ്ഥാനത്തു ഉള്ളത് എന്നും പി ടി അജയ് മോഹൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. താലൂക്ക് പ്രസിഡന്റ് ടി വി ഷബീർ ആധ്യക്ഷത വഹിച്ചു. വി സൈയ്ത് മുഹമ്മദ്‌ തങ്ങൾ, സിദ്ദിഖ് പന്താവുർ, സി രവീന്ദ്രൻ, കല്ലാട്ടയിൽ ഷംസു, പി രാജാറാം, ടിപി രമാദേവി, ലത്തീഫ് പൊന്നാനി, അനീഷ്‌ വട്ടംകുളം നൂറുദ്ധീൻ മാറഞ്ചേരി എന്നിവർ പ്രസംഗിച്ചു. സോമവർമ, കെ സുരേന്ദ്രനാഥ്‌, കെ സവിത, സുനിൽ മഞ്ഞക്കാട്ട്, കെ പവിത്രകുമാർ, ശശി പരിയപ്പുറം, സിന്ധു എരമംഗലം, സന്തോഷ്‌ എം, ജോഷി, ദിനേശ് ചങ്ങരംകുളം, സുനിൽ എ വി, വിജയനന്ദ് വട്ടംകുളം എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ