മലപ്പുറം: വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ വിഷൻ സെൻറർ ആരംഭിച്ചു. സംസ്ഥാന സർക്കാറിന്റെ ആർദ്രം മിഷൻ പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിനാൽ പൊതുജനങ്ങൾക്ക് കൂടുതൽ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് വിഷൻ സെൻറർ ആരംഭിച്ചത്. ഒഫ് തോൽമോ സ്കോപ്പ്, റെറ്റിനോ സ്കോപ്പ് തുടങ്ങിയ പത്തോളം നേത്രപരിശോധന ഉപകരണങ്ങളോടെയാണ് മിഷൻ സെൻറർ പ്രവർത്തനം ആരംഭിക്കുന്നത്. തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി മറ്റ് കാഴ്ച വൈകല്യങ്ങൾ നേത്ര രോഗങ്ങൾ എന്നിവയ്ക്കുള്ള പരിശോധനകൾ ഇവിടെ ലഭ്യമാകും. എല്ലാ മാസവും മൂന്നാമത്തെ വ്യാഴാഴ്ചയാണ് മിഷൻ സെൻറർ പ്രവർത്തിക്കുക. വിഷൻ സെന്ററിന്റെ ഉദ്ഘാടനം വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ പാറക്കൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റാബിയ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രേമലത ആശംസകളർപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സുചിത്ര സ്വാഗതവും അനീജ നന്ദിയും രേഖപ്പെടുത്തി.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ