മനാമ: മൈത്രി സോഷ്യൽ അസ്സോസിയേഷൻ അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് കൺവീനറായ നൗഷാദ് മഞ്ഞപ്പാറ യുടെ അധ്യക്ഷതയിൽ സാമൂഹ്യ പ്രവർത്തകനായ നജീബ് കടലായി ഉദ്ഘാടനം നിർവഹിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ
ലിജോയി മുഖ്യപ്രഭാഷണം നടത്തി. മൈത്രിയുടെ രക്ഷാധികാരി സിയാദ് ഏഴംകുളം, വൈസ് പ്രസിഡണ്ട് നൗഷാദ് അടൂർ, ജോയിൻറ് സെക്രട്ടറി സക്കീർ ഹുസൈൻ, മുൻ സെക്രട്ടറി അബ്ദുൽ വഹാബ്, ട്രഷറർ സുനിൽ ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ അനസ് റഹീം, സാമൂഹിക പ്രവർത്തകൻ അൻവർ ശൂരനാട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് വിഴിഞ്ഞം ഷാജഹാൻ, ഷിജു ഏഴം കുളം തുടങ്ങിയവർ പങ്കെടുത്തു.