മനാമ: മതേതര ജനാധിപത്യം നിലനിന്നു കാണാനാഗ്രഹിക്കുന്ന ജനങ്ങൾ യു.ഡി.എഫ്.നു വോട്ടു ചെയ്യണമെന്ന് ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജനറൽ സെക്രെട്ടറി ഒ.കെ കാസിം സാഹിബ് അഭ്യർത്ഥിച്ചു. പ്രസിഡന്റ് റിയോ അബ്ദുൽ കരിം സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന മുഹറഖ് ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇന്ത്യ രാജ്യത്തു ഫാസിസ്റ്റു വർഗീയ വാദികൾ അഴിഞ്ഞാടുന്നു ഇന്ത്യ അരാജകത്വത്തിലൂടെയാണ് കടന്നു പോകുന്നത്. കേരള സർക്കാർ അഴിമതിയും സ്വജന പക്ഷപാതവും അരങ്ങു തകർക്കുകയാണ്. ഭരണ പക്ഷത്തിന്റെയും പ്രത്യേകിച്ച് സി.പി.എമ്മിന്റെയും മുഖം രക്ഷിക്കാൻ പ്രതിപക്ഷത്തുള്ള നിരപരാധികളായ നേതാക്കളെ അറസ്റ് ചെയ്തു ജയിലിൽ അടക്കുകയാണ് .പല നേതാക്കളെയും അവർ വേട്ടയാടുകയാണ്. ഇതിനെതിരിൽ ശബ്ദ മുയർത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഇവർക്ക് വോട്ടിലൂടെ മറുപടി കൊടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.കെ അബ്ദുൽ കരിം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി സെക്രെട്ടറിയേറ്റ് അംഗം കരിം കുളമുള്ളതിൽ ഹെൽത് ക്‌ളാസെടുത്തു. കെ.ടി അബൂയൂസഫ്‌, ഇയ്യോത്തിൽ അബ്ദുറഹ്മാൻ, ഷമീർ കീഴൽ എന്നിവർ പ്രസംഗിച്ചു, തുലിപ് അബ്ദുൽ റഷീദ് സ്വാഗതവും, ഇബ്രാഹിം തിക്കോടി നന്ദിയും പറഞ്ഞു. കരുവാണ്ടി മുസ്തഫ, മുഹമ്മദ് ഉസ്താദ് ചേലക്കാട്, മുനഅബ്ദുല്ല, ഇസ്മായിൽ എലത്തൂർ, നിസാർ കണ്ണൂർ, അഷ്‌റഫ് ബാങ്ക് റോഡ്, അഷ്‌റഫ് തിരുനാവാഴ. ശറഫുദ്ധീൻ മൂടാടി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.