മനാമ: ബഹ്റൈനിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ഫുഡ് വേൾഡ് ഗ്രൂപ്പിൻറെ പതിമൂന്നാമത് ശാഖ ‘ഫുഡ് വേൾഡ് 24 മണിക്കൂറും പ്രവർത്തിക്കുന്ന മാർക്കറ്റ്’ ഈസ്റ്റ് റിഫയിൽ പ്രവർത്തനമാരംഭിച്ചു.രാജ്യത്തെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ ഹാജി കുരുട്ടി ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഫുഡ് വേൾഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ മുഹമ്മദ് ഷവാദ്, ഡയറക്ടർമാരായ മുഹമ്മദ് സഫീർ, മുഹമ്മദ് ഷഫീഖ്, മൊയ്ദു കുരുട്ടി അതിഥികളായി റഷീദ് അൽഒസ്റ, റിയാസ് ബാങ്കോക് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.2013 ൽ ഹമദ് ടൗണിലെ ബാപ്കോ പെട്രോൾ പമ്പിന് സമീപമാണ് ഫുഡ് വേൾഡ് ഗ്രൂപ്പിൻറെ ആദ്യ മാർക്കറ്റ് തുറന്നു പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ബുസൈതീൻ, മനാമ, മൽകിയ, അറാദ്, ഹമദ് ടൗൺ, ഗലാലി, അദ്ലിയ, സീഫ്, അൽ സൈഹ്, സൽമാബാദ്, കിംഗ് ഹമദ് ഹോസ്പിറ്റൽ എന്നിങ്ങനെ
ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ പതിമൂന്നോളം ബ്രാഞ്ചുകളാണ് ഫുഡ് വേൾഡ് ഗ്രൂപ്പിന് കീഴിൽ രാജ്യത്ത് പ്രവർത്തിക്കുന്നത്.വളരേ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ വളർച്ച കൈവരിക്കാനായത് ഈ രാജ്യത്ത് വസിക്കുന്ന ജനങ്ങളുടെയും ബഹ്‌റൈൻ ഭരണകൂടത്തിന്റെയും അകമഴിഞ്ഞ പിന്തുണ ഒന്നുകൊണ്ട് മാത്രമാണെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുഹമ്മദ് ഷവാദ് പറഞ്ഞു.2021 ഓടെ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് കൊണ്ട് ഒൻപതോളം മാർക്കറ്റുകൾ ഫുഡ് വേൾഡ് ഗ്രൂപ്പിന് കീഴിൽ തുറക്കാൻ പദ്ധതിയുണ്ടെന്നും അതിനായി ഏവരുടെയും സഹായ സഹകാരണങ്ങൾ എന്നും കൂടെയുണ്ടാകണമെന്നും മുഹമ്മദ് ഷവാദ് കൂട്ടിച്ചേർത്തു.