മനാമ: ബഹ്‌റൈൻ ഐ.സി.എഫ് ബഹ്‌റൈനിൽ നിന്നും കോഴിക്കോടേക്ക് രണ്ടാമത്തെ ചാർട്ടേർഡ് വിമാനം ഒരുക്കുന്നു. 93 ദീനാർ മാത്രമാണ് ഒരു യാത്രികനിൽ നിന്നും ഈടാക്കുന്നത്. ജൂലൈ ആദ്യ വാരമാണ് പുറപ്പെടുക. ആദ്യം രജിസ്റ്റർ ചെയ്തു ബുക്ക്‌ ചെയ്യുന്ന 170 യാത്രക്കാർക്ക് മുൻഗണന ലഭിക്കും. യാത്രികർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. രജിസ്റ്റർ ചെയ്യാനും ബുക്കിങ്ങിനും എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. +973 3337 2338, 3383 8022, 3388 5612, 3316 9455.