മനാമ: ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ബഹ്‌റൈൻ എംബസ്സിയുടെ കീഴിൽ വിളിച്ചു ചേർത്ത ഇന്റർനെറ്റ് വഴിയുള്ള വെർട്യൂൽ മീറ്റിംഗിൽ സാമൂഹ്യ – സംഘടനാ പ്രവർത്തകർ ബഹ്‌റൈൻ ഇന്ത്യൻ പ്രവാസികളുടെ പ്രയാസങ്ങൾ അംബാസഡറേ ധരിപ്പിച്ചു. സാമൂഹ്യ പ്രവർത്തകനായ ഇടത്തൊടി ഭാസ്‌കരൻ പ്രവാസികൾ നേരിടുന്ന പൊതുവായ ബുദ്ധിമുട്ടുകൾ ഉന്നയിച്ചു:

ഡോക്യുമെന്റ് അറ്റസ്റ്റേഷൻ മുതലായ വിവിധ ആവശ്യങ്ങളിൽ സഹായം തേടുന്നവർക്ക് എംബസിയിൽ നിന്ന് അപ്പോയിന്റ്മെന്റ് ലഭിക്കുന്നതിൽ കാലതാമസം (അത്തരം അഭ്യർത്ഥനകൾക്ക് എംബസി അധികൃതരെ നേരിൽ കാണാൻ കുറഞ്ഞത് 2 ആഴ്ച എടുക്കുന്നു).

കുടുംബപ്പേര് മാറ്റുന്നതിനുള്ള ബുദ്ധിമുട്ട് – പല എൻ‌ആർ‌ഐകൾക്കും ഇല്ലാത്ത ആധാർകാർഡിന്റെ കോപ്പി തുടങ്ങിയവ ബന്ധപ്പെട്ട എംബസി അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെയും ബഹ്‌റൈനിലെയും പത്രങ്ങളിൽ പേരു മാറ്റൽ സംബന്ധിച്ചു കൊടുക്കുന്ന പരസ്യങ്ങൾ ഈ ആവശ്യകതക്ക് തെളിവായി സ്വീകരിക്കാൻ അഭ്യർത്ഥിച്ചു. കൂടാതെ ഓരോ പാസ്‌പോർട്ട് ഉടമയ്ക്കും പാസ്‌പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ അല്ലെങ്കിൽ മാതാവിന്റെ പേര് ഉണ്ട്, അത് അവരുടെ രണ്ടാമത്തെ പേരിന്റെ തെളിവ് ആയി കണക്കാക്കാനും അഭ്യർത്ഥിച്ചു.

നാട്ടിൽ നിന്നും ബഹ്രൈനിലേക്കുള്ള, ഇപ്പോഴും നിലനിൽക്കുന്ന യാത്രാ നിരക്ക് വർദ്ധന ഇപ്പോഴും എയർ ഇന്ത്യ എസ്പ്രസിന്റെ നിരക്ക് BD 205, 215 ഉം, ഗൾഫ് എയറിന്റെ നിരക്ക് BD 265 മുതൽ 275 വരെയാണ് നിലവിൽ ഉള്ളത്. ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കുള്ള ചാർജ് 100 ദിനാറിനോട് സാമ്യമുള്ള നിരക്കിൽ കൊണ്ടുവരാനും അഭ്യർത്ഥിച്ചു.

പ്രവാസികൾ അനുഭവിക്കുന്ന ഈ മൂന്ന് പ്രശ്നങ്ങളും രമ്യമായും, അതീവ ഗൗരവത്തോടെയും പരിശോധിക്കുമെന്നും ഉടൻ തന്നെ പരിഹാരം കാണുവാൻ ശ്രമിക്കുമെന്നും അംബാസഡർ ഉറപ്പ് നൽകി.