മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റ ഭാഗമായി ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോജിലെ ബ്ലഡ്‌ ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തി. വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അംഗങ്ങളെ പങ്കെടുപ്പിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം, ഒഐസിസി നേതാക്കളായ സുനിൽ ചെറിയാൻ,നിസാർ കുന്നത്ത്കുളത്തിൽ, അനീഷ്‌ജോസഫ്, ഫിറോസ് അറഫ, സുധീപ് ജോസഫ്, ഷിബുഎബ്രഹാം, മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, സിജു പുന്നവേലി, ദിലീപ് കഴുങ്ങിൽ, സുരേഷ് പുണ്ടൂർ,അനിൽ കുമാർ, റംഷാദ് അയിലക്കാട്, ഷമീം നടുവണ്ണൂർ, സത്യൻ പേരാമ്പ്ര,സിൻസൺ പുലിക്കോട്ടിൽ, പ്രസാദ്, ബൈജു ചെന്നിത്തല, സലിം തേവലക്കര, സോണിസ് ഫിലിപ്പ്, ആകിഫ് നൂറ എന്നിവർ നേതൃത്വം നൽകി.