മനാമ: തണൽ വീട്ടിലെ കുടുംബാബങ്ങൾക്കും പരിചാരകർക്കുമായി എല്ലാ വർഷങ്ങളിലും നൽകിവരാറുള്ള ഓണക്കോടി ഈ വർഷവും നൽകി. തണൽ ബഹ്‌റൈൻ ചാപ്റ്റർ നൽകിയ എഴുന്നൂറോളം പേർക്കുള്ള ഓണക്കോടി ഇന്ന് തണലിന്റെ നാല് വ്യത്യസ്ത സ്ഥാപനങ്ങളിലായി നടന്ന ചടങ്ങുകളിൽ വെച്ച് വിതരണം ചെയ്യുകയുണ്ടായി. ശ്രീജിത് കണ്ണൂരിന്റെ നേതൃത്വത്തിൽ ലത്തീഫ് കൊയിലാണ്ടി, ജലീൽ തിക്കോടി, ജയേഷ്, സലിം, ഫൈസൽ പണ്ടാണ്ടി എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഓണക്കോടി കളക്ഷന് വേണ്ടി സജീവമായുണ്ടായിരുന്നത്.

എല്ലാ വർഷങ്ങളിലും തണൽ ബഹ്‌റൈൻ ചാപ്‌റ്റർ വളരെ കൃത്യമായി ഓണക്കോടികൾ എത്തിക്കുകയും കൈമാറുകയും ചെയ്യാറുണ്ട്. ലോക്ഡൗൺ കാലത്ത് കോഴിക്കോട് മാങ്കാവിൽ തെരുവിൽ നിന്നും സർക്കാരും ജില്ലാ ഭരണകൂടവും ചേർന്ന് മാറ്റിപാർപ്പിച്ച തണൽ ഏറ്റെടുത്ത് നടത്തുന്ന അഗതിമന്ദിരത്തിലെ കുടുംബങ്ങൾക്കൾക്കും ഈ വർഷം ഓണക്കോടികൾ കൈമാറിയെന്ന് തണൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.