മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകനായ സാം സാമൂവേൽ കുടുംബത്തിനുള്ള സഹായധനം കുടുംബ സൗഹൃദ വേദി പ്രവർത്തകർ കൈമാറി. കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട് സാമിന്റെ ബന്ധുവായ രാജൻ വർഗീസിന് കൈമാറി. ചടങ്ങിൽ കുടുംബ സൗഹൃദവേദി രക്ഷാധികാരി അജിത്ത് കുമാർ, സെക്രട്ടറി എബി തോമസ്, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.കുടുംബ സൗഹൃദ വേദി അംഗങ്ങൾ സ്വരൂപിച്ച മൂന്നു ലക്ഷം രൂപയുടെ സഹായധനം ആണ് സാമിന്റെ കുടുംബത്തിനുവേണ്ടി കൈമാറിയത്