മലപ്പുറം: എടപ്പാൾ ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പട്ടിക ജാതി ക്ഷേമ സമതി പ്രതിഷേധിച്ചു. വട്ടംകുളത്ത് നടന്ന പ്രതിഷേധ സമരം പി.കെ എസ് ജില്ലാ ട്രഷർ സി രാഘവൻ ഉദ്ഘാടനം ചെയ്തു. ഒ.പി കൃഷ്ണൻ സ്വാഗതം പറഞ്ഞു. പി.കെ.എസ് എടപ്പാൾ ഏരിയ പ്രസിഡന്റ് കെ.പി മോഹനൻ അദ്ധ്യക്ഷനായി. കെ.വി അയ്യപ്പൻ, പി ബാബു, വി.പി ബേബി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ