മലപ്പുറം: സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ ജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങൾ പദ്ധതിയിൽ നിർമ്മിച്ച എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഓൺലൈനായി നടന്ന ഉദ്ഘാടന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്കൂളിൽ നടന്ന ശിലാഫലക അനാച്ഛാദനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ കെ ടി ജലീൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ലക്ഷ്മി, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പാറക്കൽ, ജില്ലാ പഞ്ചായത്ത് അംഗളായ കെ ദേവി കുട്ടി, അഡ്വക്കേറ്റ് എം ബി ഫൈസൽ, ഗ്രാമ പഞ്ചായത്ത് അംഗം വി ബിന്ദു, പിടിഎ പ്രസിഡണ്ട് റഫീക്ക് എടപ്പാൾ, പ്രിൻസിപ്പാൾ സതീശൻ, എച്ച് എം സരോജിനി തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ