ഉത്തർപ്രദേശ്: പൊലീസിന്റെ വിലക്കുകളെ തീക്ഷ്ണമായി ചോദ്യം ചെയ്തുകൊണ്ട് ഹാഥറസിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ ശ്രമിച്ച പ്രതിമ മിശ്രയെന്ന എ.ബി.പി ന്യൂസ് റിപ്പോർട്ടറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നത്.

ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടതിൽ രാജ്യവ്യാപക പ്രതിഷേധമാണുയരുന്നത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണാൻ മാധ്യമപ്രവർത്തകരെ പോലും പ്രവേശിപ്പിക്കാത്ത നടപടി വ്യാപക വിമർശനമേറ്റുവാങ്ങി. ഈ സാഹചര്യത്തിൽ എ.ബി.പി ന്യൂസ് റിപ്പോർട്ടർ പ്രതിമ മിശ്രയുടെ റിപ്പോർട്ടിങ് കൈയടി നേടി. ധീരതയുടെ പ്രതീകമായി ജനങ്ങൾ പുകഴ്ത്തി.

അതേസമയം തന്നെ, പ്രതിമ മിശ്രയുടെത് നാടകമായിരുന്നോയെന്ന ചോദ്യവും പല കോണുകളിൽ നിന്നായി ഉയർന്നു കഴിഞ്ഞു. പ്രതിമയുടെയും അവരുടെ ചാനലായ എ.ബി.പി ന്യൂസിന്‍റെയും ചരിത്രവും സംഘപരിവാർ അനുകൂല നിലപാടുകളും പരിശോധിക്കുമ്പോൾ തീർച്ചയായും ചില ചോദ്യങ്ങളുയരും.

പ്രതിമ മിശ്രയിലൂടെ എ.ബി.പി ന്യൂസ് സമർഥമായി കളിച്ച് വിജയിപ്പിച്ചത് ഒരു നാടകമാണെന്ന് അഭിപ്രായപ്പെടുകയാണ് ന്യൂസ് ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോർട്ടർ ഹരി മോഹൻ. അങ്ങനെ വിശ്വസിക്കാന്‍ മുന്‍ അനുഭവങ്ങളും ഇന്നലെ സംഭവിക്കാതെപോയ ചില കാര്യങ്ങളും തനിക്കു ധാരാളമാണെന്ന് അദ്ദേഹം പറയുന്നു.

എ.എൻ.ഐയുടെ റിപ്പോർട്ടർ ഹരി മോഹൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന്റെ പൂർണരൂപം വായിക്കാം……

സംഘപരിവാര്‍ അനുകൂല ദേശീയ മാധ്യമങ്ങളുടെ അതിപ്രസരത്തിനിടയില്‍ എവിടെയെങ്കിലും പ്രതീക്ഷയുടെ ഒരു പുല്‍നാമ്പെങ്കിലും കണ്ടാല്‍…

Posted by Hari Mohan on Saturday, October 3, 2020