റിയാദ്: ലോക സർഗാത്മകതയുമായി ബന്ധപ്പെട്ട നവീന പ്രവണതകൾ വായിച്ചറിയാൻ മലയാളത്തിൽ ഒരു ഇ മാഗസിൻ പിറവിയെടുക്കുന്നു. ഡിസംബർ 4ന് വെള്ളിയാഴ്ച്ച സൗദി സമയം 2 മണിക്ക് മലയാളത്തിന്റെ പ്രിയ കവി പ്രൊഫ.
കെ.സച്ചിദാനന്ദൻ വായനക്ക് സമർപ്പിക്കുന്നു.സൂമിൽ ഓൺ ലൈനായ് നടക്കുന്ന പ്രസ്തുത ഉത്‌ഘാടന പരിപാടിയിൽ ആശംസകൾ നേർന്ന് കൊണ്ട് സിനിമാ സംവിധായകരായ രഞ്ജിത്, രഞ്ജി പണിക്കർ, ആർ ശരത്, എഴുത്തുകാരായ കെ വി മോഹൻ കുമാർ, മധുപാൽ, ഇ എം ഹാഷിം, എൻ പി രാജേന്ദ്രൻ, ഗോപീകൃഷ്ണൻ ചന്ദ്രിക മംഗളേ ഡയറക്ടർ ശ്രീലങ്കൻ ബ്രോഡ് കാസ്റ്റിംഗ് കോർപ്പറേഷൻ, ഓസ്റ്റിൻ ഡയറക്ടർ വോയ്‌സ് ഓഫ് നൈജീരിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രമുഖ വ്യക്‌തിത്വങ്ങൾ പങ്കെടുക്കും. കല സാഹിത്യം ഇഷ്ടപ്പെടുന്ന എല്ലാവരെയും ഓൺലൈൻ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി വേൾഡ് ആർട് കഫെ മാനേജിങ് എഡിറ്റർ മൻസൂർ പള്ളൂർ അറിയിച്ചു.