റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ

മലപ്പുറം: എടപ്പാൾ, പൊന്നാനി താലൂക്കിലെ ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലാ അതിർത്തിയിൽ പരിശോധന ശക്തമാക്കി പോലീസ്. സംസ്ഥാനപാതയിൽ കടവല്ലൂരിലാണ് പോലീസ് പരിശോധന ശക്തമാക്കിയത്.തൃശ്ശൂർ മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന
കടവല്ലൂർ പാടത്ത് ചങ്ങരംകുളം പോലീസും
പെരുമ്പിലാവിൽ കുന്നംകുളം പോലീസ് ആണ്
പോലീസ് പരിശോധനയ്ക്ക് നേതൃത്വം കൊടുക്കുന്നത്. സംസ്ഥാന പാതയിൽ നിന്ന് അകത്തേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങളുടെ നമ്പറുകൾ പോലീസ് രേഖപ്പെടുത്തുകയും കോവിഡ് 19 സുരക്ഷ നിർദ്ദേശങ്ങൾ നൽകിയും ആനാവശ്യ യാത്രക്കാരെ തിരിച്ച് അയക്കുകയുമാണ് ചെയ്യുന്നത്. ചങ്ങരംകുളം എ എസ് ഐ ഷിജുമോന്റെ നേതൃത്വത്തിലാണ് ജില്ലാ അതിർത്തിയിൽ പരിശോധന തുടരുന്നത്.