മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ബഹ്‌റൈൻ വനിതാവിഭാഗം മനാമ ഏരിയയുടെ ആഭിമുഖ്യത്തിൽ പ്രവാസി വനിതക്കൾക്കായി ഓണം സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു. അകലങ്ങളിൽ അതിജീവനത്തിന്റെ സൗഹൃദ പ്പൂക്കളം എന്ന പ്രമേയത്തിലാണ് ഓൺലൈൻ സൗഹൃദ സംഗമം ഒരുക്കുന്നത്. സെപ്റ്റംബർ 5 ശനിയാഴ്ച വൈകീട്ട് 3.30 നു നടക്കുന്ന പരിപാടി ചലച്ചിത്രതാരവും എഴുത്തുകാരിയുമായ ജയ മേനോൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് കൺവീനർ ഷംല ശരീഫ് അറിയിച്ചു. വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം. 33049574.