അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് മൂന്ന് കോടി ആളുകള്‍കൂടി ദാരിദ്ര്യത്തിലേക്ക് പതിച്ചു. ദേശീയ സ്ഥിതിവിവരകാര്യാലയ (എന്‍എസ്ഒ)ത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമമായ മിന്റാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.

രാജ്യത്തിന്റെ ഗ്രാമീണമേഖലയില്‍ ദാരിദ്ര്യം വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 2011-2012 കാലയളവില്‍ 26 ആയിരുന്ന ഗ്രാമീണ ദാരിദ്ര്യം 2017-18ല്‍ 30 ശതമാനമായി വര്‍ധിച്ചു.

ഇതേ കാലയളവില്‍ നഗരദാരിദ്ര്യം അഞ്ച് ശതമാനം കുറഞ്ഞ് ഒമ്പത് ശതമാനത്തിലെത്തി. കിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് ഗ്രാമീണദാരിദ്ര്യം കുത്തനെ വര്‍ധിച്ചത്.