റിയാദ്: ഖത്തർ ഉപരോധം ഉടൻ അവസാനിക്കും, ഇതുസംബന്ധിച്ച കരാർ ഒപ്പിടലും അന്തിമപ്രഖ്യാപനവും സൗദിയിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ ഉണ്ടാകും. ‘അൽ ഉല’ പ്രഖ്യാപനം എന്നായിരിക്കും ഇത്​ അറിയപ്പെടുക. ഉച്ചകോടി നടക്കുന്ന സൗദിയിലെ സ്​ഥലമാണ്​ അൽ ഉല. 2017 ജൂണിലാണ്​ സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്​ത് രാജ്യങ്ങൾ ഖത്തറിനെതിരെ കരവ്യോമകടൽ ഉപരോധം തുടങ്ങിയത്​.

ഗൾഫ്​മേഖലയിൽ ഏറെ അസ്വാരസ്യങ്ങൾക്കും വേദനകൾക്കും ഇടവെച്ച ഉപരോധത്തിനാണ്​ ചൊവ്വാഴ്​ചയോടെ പരിഹാരമാകുന്നത്​. ഇന്നലെ രാത്രി തന്നെ സൗദി അതിർത്തിയായ അബൂ സംറ തുറന്നിരുന്നു.

ബാരിക്കേഡുകൾ അടക്കം എടുത്തുമാറ്റിയിട്ടുണ്ട്​. കുവൈത്ത്​ അമീർ, ഖത്തർ അമീറുമായും സൗദി കിരീടാവകാശിയുമായും രണ്ട്​ തവണ ഇക്കാര്യം സംബന്ധിച്ച്​ ഫോണിൽ സംസാരിച്ചതിന്​ ശേഷമാണ്​ അന്തിമതീരുമാനത്തിലേക്കെത്തിയത്​.

അൽ ഉല പ്രഖ്യാപനത്തിൽ ഇരുരാഷ്​ട്രത്തലവൻമാരും ഒപ്പിടുന്നതുസംബന്ധിച്ചും കുവൈത്ത്​ അമീർ ഇരുവരോടും സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും കരവ്യോമകടൽ അതിർത്തികൾ തുറക്കുക എന്നതാണ്​ തുടക്കം മുതലേ കുവൈത്തിൻെറ മധ്യസ്​ഥതയിൽ നടക്കുന്ന ശ്രമങ്ങളാണ്​ വിജയത്തിൽ എത്തിയിരിക്കുന്നത്. ​

ട്രംപിൻെറ മുതിർന്ന ഉപദേശകൻ ജാരദ്​ കുഷ്​നർ അടുത്തിടെ നടത്തിയ ജി.സി.സി സന്ദർശനത്തോടെയാണ്​ ​പരിഹാരനടപടികൾ ത്വരിതഗതിയിലായത്​. അധികാരമൊഴിയുന്നതിന്​ മു​േമ്പ പ്രതിസന്ധി പരിഹരിച്ച്​ തങ്ങളുടെയും ഇസ്രായേലിൻെറയും ഇറാൻ വിരുദ്ധ നിലപാടുകൾക്ക്​ കൂടുതൽ സാഹചര്യമൊരുക്കുകയാണ്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ലക്ഷ്യമിടുന്നത്​.

ഉപരോധവുമായി ബന്ധപ്പെട്ട രാജ്യങ്ങൾ അമേരിക്കയുടെ സഖ്യകക്ഷികളാണ്​. ഖത്തറിലാണ്​ മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമുള്ളത്​. യു.എസ്​ നേവിയുടെ അഞ്ചാമത്​ ഫ്ലീറ്റ്​ ബഹ്​റൈൻ ആസ്​ഥാനമാക്കിയാണ്​ പ്രവർത്തിക്കുന്നത്​. സൗദിയിലും യു.എ.ഇ.യിലും യു.എസ്​ താവളങ്ങളുണ്ട്​. ഗൾഫ്​പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ കഴിഞ്ഞ ദിവസം യു.എ.ഇയും പിന്തുണച്ചിരുന്നു. സൗദി, ഒമാൻ, ഖത്തർ രാജ്യങ്ങൾ പരിഹാരനടപടികൾ നേരത്തേ സ്വാഗതം ചെയ്​തിട്ടുണ്ട്​. കരാർ.

തുടക്കം മുതലേ കുവൈത്തിൻെറ മധ്യസ്​ഥതയിൽ നടക്കുന്ന ശ്രമങ്ങളാണ്​ വിജയത്തിൽ എത്തിയിരിക്കുന്നത്. ​ട്രംപിൻെറ മുതിർന്ന ഉപദേശകൻ ജാരദ്​ കുഷ്​നർ അടുത്തിടെ നടത്തിയ ജി.സി.സി സന്ദർശനത്തോടെയാണ്​ ​പരിഹാരനടപടികൾ ത്വരിതഗതിയിലായത്​. അധികാരമൊഴിയുന്നതിന്​ മു​േമ്പ പ്രതിസന്ധി പരിഹരിച്ച്​ തങ്ങളുടെയും ഇസ്രായേലിൻെറയും ഇറാൻ വിരുദ്ധ നിലപാടുകൾക്ക്​ കൂടുതൽ സാഹചര്യമൊരുക്കുകയാണ്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ലക്ഷ്യമിടുന്നത്​.

ഉപരോധവുമായി ബന്ധപ്പെട്ട രാജ്യങ്ങൾ അമേരിക്കയുടെ സഖ്യകക്ഷികളാണ്​. ഖത്തറിലാണ്​ മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമുള്ളത്​. യു.എസ്​ നേവിയുടെ അഞ്ചാമത്​ ഫ്ലീറ്റ്​ ബഹ്​റൈൻ ആസ്​ഥാനമാക്കിയാണ്​ പ്രവർത്തിക്കുന്നത്​. സൗദിയിലും യു.എ.ഇ.യിലും യു.എസ്​ താവളങ്ങളുണ്ട്​. ഗൾഫ്​പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ കഴിഞ്ഞ ദിവസം യു.എ.ഇയും പിന്തുണച്ചിരുന്നു. സൗദി, ഒമാൻ, ഖത്തർ രാജ്യങ്ങൾ പരിഹാരനടപടികൾ നേരത്തേ സ്വാഗതം ചെയ്​തിട്ടുണ്ട്​.