മനാമ: “യൗവ്വനം, ധർമ്മം, സമർപ്പണം” എന്ന ശീർഷകത്തിൽ നവംബർ മൂന്നു മുതൽ ഡിസമ്പർ 31 വരെ നടക്കുന്ന ഐ.സി.എഫ് വാർഷിക കൗൺസിലുകൾക്ക് ബഹ്‌റൈനിൽ തുടക്കമായി. നാളെ മുതൽ നവമ്പർ 20 വരെ “ഇഹ്റാം” എന്ന പേരിൽ യൂണിറ്റ് തല അസംബ്ലികളും ഡിസമ്പറിൽ സെൻട്രൽ നാഷണൽ തല അസംബ്ലികളും നടക്കും. അസംബ്ലികളിൽ വാർഷിക റിപ്പോർട്ട് കണക്ക് അവതരണം, പ്രമേയ പ്രഭാഷണം, “സ്പന്ദനം” പ്രസന്റേഷൻ, ഭാരവാഹികളുടെ ഒഴിവ് നികത്തൽ, പ്രവാസി വായന ക്യാമ്പയിൻ യൂണിറ്റ് തല പ്രഖ്യാപനം എന്നിവ നടക്കും. യൂണിറ്റ് കൗൺസിലുകൾക്ക് സെൻട്രൽ നിരീക്ഷകരും സെൻട്രൽ സമ്മേളനങ്ങൾക്ക് നാഷണൽ നിരീക്ഷകൻ മാരും നേതൃത്വം നൽകുമെന്ന് നാഷണൽ സംഘടനാ സമിതി ഭാരവാഹികൾ അറിയിച്ചു.