കൊച്ചി: പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതിനിടെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി പാചകവാതക വിലയും കൂട്ടി.. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് കൊച്ചിയില്‍ വില 726 രൂപയായി. 19 കിലോ വാണിജ്യ സിലിണ്ടറിന് 1,535 രൂപ നല്‍കണം.

അതിനിടെ പെട്രോള്‍,ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 86.83 രൂപയും, ഡീസലിന് 81.06 രൂപയുമായി.

രാജ്യാന്തര വിപണിയിലും വില വര്‍ധിച്ചു. അമേരിക്കയില്‍ എണ്ണയുടെ ശേഖരത്തില്‍ കുറവ് വന്നതാണ് വില കൂടാന്‍ പ്രധാന കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.