കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില 89 ലേക്ക് കുതിക്കുന്നു. ഇന്ന് 30 പൈസ കൂടിയതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 88.83 ലേക്ക് എത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഡീസലിന് 32 പൈസയും വര്‍ധിച്ചു. ഇതോടെ തിരുവനന്തപുരത്തെ ഡീസല്‍ വില 82. 94 ആയി.

അതിനിടയില്‍ കൊച്ചിയിലെ പെട്രോള്‍ വില 87 കടന്നു. ഇന്നത്തെ വര്‍ധനവോടെ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയും ആയി. ചെറിയ ഇടവേളക്ക് ശേഷം ഇന്നലെയാണ് ഇന്ധന വില വര്‍ധിക്കാന്‍ തുടങ്ങിയത്. ഇന്നലെ പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്.